Wednesday, May 7, 2008

അവാര്‍ഡ്‌.ഒരു കുറിപ്പ്‌.

പ്രിയപ്പെട്ട സുഹൃത്തുക്കളെ,
ഈ കുറിപ്പ്‌ എന്റെ മനസ്സിണ്റ്റെ താളില്‍ സൂക്ഷിക്കുന്ന സമര്‍പ്പണമാണ്‌. ആ വിചാരം ഞാന്‍ നിങ്ങളുടെ മനസ്സിലേക്ക്‌ പകരുന്നു. മനസ്സിന്റെ മേലാപ്പില്‍ നാം എന്നും സൂക്ഷിക്കുന്ന ഒരു പേരാണ്‌ മലായാളത്തിണ്റ്റെ സുല്‍ത്താന്റെത്‌,(വൈക്കം മുഹമ്മദ്‌ ബഷിര്‍) ഭാഷയുടെ, കഥയുടെ, മലബാറിന്റെ നമ്മുടെ കൊച്ചു കേരളത്തിന്റെ അഭിമാനം നമ്മുടെ സോജാരാജകുമാരന്‍. അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡ്‌ തീര്‍ച്ചയായും ഒരു എഴുത്തുകാരന്‌ കിട്ടുന്ന അംഗീകാരമാണ്‌.ഉത്തരവാദിത്ത്വമാണ്‌. അത്‌ ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു,
ഈ അവാര്‍ഡ്‌ ഞാന്‍ എന്റെ ഹൃദത്തോട്‌ ചേര്‍ത്തു പിടിച്ച മൂന്ന്‌ മനസ്സുകള്‍ക്ക്‌ സമര്‍പ്പിക്കുന്നു. എന്റെ വഴികാട്ടിയും ഞാന്‍ കാല്‍പാദങ്ങള്‍ ചേര്‍ത്തു വയ്ക്കുവാന്‍ ഇഷ്ടപ്പെടുന്ന, എന്റെ എഴുത്തിനെ മൌനമായി പ്രോത്സാഹിച്ചിരുന്ന ഞങ്ങളെ വിട്ടുപോയ എന്റെ വാപ്പയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഈ അവാര്‍ഡ്‌ സമര്‍പ്പിക്കുന്നു.
അക്ഷരങ്ങള്‍ക്ക്‌ മുന്നിലെ ഗുരുനാഥന്‍.ജ്യേഷ്ടതുല്യന്‍. മനസ്സിലെ പ്രിയപ്പെട്ടവന്‍. എഴുതുമ്പോള്‍ കൂട്ടിരിക്കുന്ന,എഴുതുന്ന നേരത്ത്‌ നീരസം തോന്നുമ്പോള്‍ സാന്ത്വനമാ കുന്ന, ഇന്ന്‌ ഓര്‍മ്മയില്‍ ഉള്ള നമ്മെ വിട്ടു പിരിഞ്ഞ്‌ പോയ ബാവക്കയുടെ (ടി.വി. കൊച്ചുബാവ) ഓര്‍മ്മയ്ക്ക്‌ മുന്നില്‍ സമര്‍പ്പിക്കുന്നു
ഈ ആംഗീകാരം ഇനി എന്റെ മനസ്സിണ്റ്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയ്ക്ക്‌ വിഷമത്തിലും സന്തോഷത്തിലും ഒരു പോലെ പങ്കാളിയാകുന്ന,എന്റെ വളര്‍ച്ചയില്‍ ഒത്തിരി സന്തോഷിക്കുന്ന എഴുത്തിന്റെ, അംഗീകാരത്തിന്റെ പ്രചോദനമായ, എന്റെ അക്ഷരങ്ങള്‍ക്ക്‌ മുന്നിലെ വെളിച്ചമായി ഞാന്‍ കാണുന്ന..എന്റെ പ്രിയപ്പെട്ട.. മനസ്സിനോട്‌, ഹൃദയത്തോട്‌ ചേര്‍ത്തുവച്ച സ്വകാര്യ ഇഷ്ടം. ആ മനസ്സിന്റെ നന്‍മയ്ക്ക്‌ മുന്നില്‍ ഈ അവാര്‍ഡ്‌ കാണിക്ക വയ്ക്കുന്നു.
ഇത്തരം ഒരു അവാര്‍ഡ്‌ (എ.ഇ.എസ്സ്‌.പെന്നാനി കോളേജ്‌ അലുമിനി) നടത്തിയ സംഘാടകര്‍ക്കും എണ്റ്റെ നന്ദി അറിയിക്കുന്നു.
More Info.
http://www.bhaasha.blogspot.com/

Monday, May 5, 2008

കാലത്തിന്റെ ഞരമ്പ്‌


കാലത്തിന്റെ ഞരമ്പില്‍
ജീവന്റെ ഒച്ചയനക്കം.
തേന്‍ കുതിര്‍ന്ന മാറില്‍,
മധുര നനവ്‌.
ഓര്‍മ്മകളില്‍ എറുമ്പരിക്കുന്നു.
കാഴ്ചയ്ക്കും കാതങ്ങള്‍ക്കും
അകലം കുറിക്കാനാകാതെ
താഴേക്ക്‌ ഊര്‍ന്നു പോയതുള്ളിയ്ക്ക്‌
പിന്നില്‍ കാലത്തിന്റെ ഞരമ്പ്‌.
കാണാവഴികളില്‍ കാത്തിരിപ്പിന്റെ-
സൂഷ്മനോട്ടം.
ജീവന്റെ കാറ്റില്‍,
ക്രമപ്പെടുത്താനാകാത്ത
ഏറ്റങ്ങളില്‍ കുടുങ്ങിയത്‌
ഞാനോ അവളോ.. ??
തിരിച്ചറിയാനാകാതെ
ഒറ്റബിംബമായി
ഞങ്ങള്‍ അങ്ങനെയങ്ങനെ....