Sunday, January 14, 2024

വിരുന്നു മേശയിലെ നിലവിളി

സര്‍,
എന്നെ വില്‍ക്കാന്‍ 
ഞാന്‍ അവനെ ഏല്‍പ്പിച്ചു.
കുംഭകോണ ലാഭം നോക്കി,
വിലപേശി..
ന്യായവിലക്ക്‌ 
എന്നെയവന്‍ വിദേശത്ത്‌ വിറ്റു.
ഭാഷയറിയാത്തതിനാല്‍
വിദേശ സദ്യായാലയത്തിലെ
കാഴ്ച കോമാളിയായി ഞാന്‍.
അങ്ങനെ പൈതൃക പാരമ്പര്യം
വിദേശവിരുന്നു
 മേശയിലെ നിലവിളിയായി.


നഷ്ടപ്പെട്ട ജീവിതം

ഓര്‍മ്മകള്‍ 
നഷ്ടപ്പെട്ട 
ജീവിതം
മരണത്തേക്കാള്‍ 
ഭയാനകമാണ`.

അറിഞ്ഞും , അറിയാതെയും

നല്‍കുന്ന പാത്രം 
അറിഞ്ഞും,
നല്‍കിയത്‌ 
അറിയാതെയും
സൂക്ഷിക്കുക.

മറന്ന കാഴ്ചകള്‍

മറന്ന കാഴ്ചകള്‍
വര്‍ത്തമാനങ്ങള്‍ 
അക്ഷരങ്ങളാക്കുക,
ജീവിതത്തിണ്റ്റെ 
ശേഷിപ്പില്‍
ആ വായന കൂട്ടേകും

Sunday, October 15, 2023

സ്നേഹത്തീന്റെ പൂമരം

സ്നേഹത്തീന്റെ പൂമരംസ്നേഹത്തീന്റെ
പൂമരത്തണലില്‍
ആയുസെത്തുവോളം
കഴിയാന്‍ പറ്റുന്നത്‌
ഏറ്റവും വലിയ സുകൃതം.

Thursday, February 23, 2023

ജീവിതത്തിന്റെ സ്പന്ദനങ്ങള്‍

ജീവിതത്തിന്റെ 
തൂവലുകളാണ' 
ഓരോ നിമിഷവും.
നഷ്ടപ്പെടുത്തുന്ന 
സ്പന്ദനങ്ങള്‍ മടക്കി ലഭിക്കില്ല.
ഒടുവില്‍ തൂവലുകള്‍ 
കൊഴിഞ്ഞ്‌ തളര്‍ന്നിരിക്കുമ്പോള്‍
നഷ്ടപ്പെടുത്തിയ 
നിമിഷങ്ങള്‍ 
വേദനയായി പിന്തുടരും

കാലത്തിന്റെ പഴക്കം

കാലത്തിന്റെ പഴക്കം 
നമ്മെ തളര്‍ത്തുമ്പോള്‍
ഓര്‍മ്മകളിലെ 
നേട്ടം മാത്രമേ 
നമുക്ക്‌ ബാക്കിയുണ്ടാകൂ,
ആ ധന്യതയുടെ 
സ്വരുകൂട്ടലിനായി
സ്നേഹത്തിന്റെ നിലാവ്‌
അരുകിലെ മനസ്സില്‍ 
ബാക്കി വച്ചാല്‍ അതാകും
അന്നത്തെ ഏറ്റവും 
വലിയ സമ്പാദ്യം.

Friday, February 17, 2023

നമ്മെ തേടുന്ന മറ്റൊരു ഹൃദയമുണ്ടാവും


നാം ജീവിതത്തില്‍-
ആരെയോ തിരയുമ്പോള്‍
നമ്മെ തേടുന്ന-
മറ്റൊരു ഹൃദയമുണ്ടാവും
എന്നത്‌ തീര്‍ച്ചയാണ'.


ഓര്‍മ്മകള്‍ നമ്മെ 
പൊതിഞ്ഞ്‌ പിടിയ്ക്കുമ്പോള്‍
മനസ്സിലേക്ക്‌ വരുന്ന 
ഓരോ ചിന്തകളും
നമുക്കുള്ളിലെ 
പൊടിപിടിച്ച്‌ കിടക്കുന്ന
സ്വപ്നങ്ങുടെയോ 
യാഥാര്‍ത്ഥ്യങ്ങളുടെയോ
നേര്‍ചിത്രങ്ങളാകാം

അക്ഷയപാത്രമാണ്‌ സ്നേഹം.

ഈ ഭൂമിയില്‍ 
പാര്‍ത്തിരുന്നു 
എന്നറിയാന്‍
ഒരു മനസ്സിലെങ്കിലും 
ഒഴിഞ്ഞ്‌ പോകാത്ത
സ്നേഹമുണ്ടായാല്‍ 
ആ ജീവിതം സ്വാര്‍ത്ഥകം.

അക്ഷയപാത്രമാണ്‌ സ്നേഹം.
നല്‍കുമ്പോള്‍ ഇരട്ടി 
തിരിച്ചുകിട്ടുന്ന പുണ്യവും.


Wednesday, February 15, 2023

അരുകിലെ നിലാവ്‌

അരുകിലെ നിലാവ്‌
കാലത്തിന്റെ പഴക്കം 
നമ്മെ തളര്‍ത്തുമ്പോള്‍
ഓര്‍മ്മകളിലെ 
നേട്ടം മാത്രമേ 
നമുക്ക്‌ ബാക്കിയുണ്ടാകൂ,
ആ ധന്യതയുടെ 
സ്വരുകൂട്ടലിനായി
സ്നേഹത്തിന്റെ നിലാവ്‌
അരുകിലെ മനസ്സില്‍ 
ബാക്കി വച്ചാല്‍ അതാകും
അന്നത്തെ ഏറ്റവും 
വലിയ സമ്പാദ്യം.

സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍

സ്നേഹത്തിന്റെ 
സ്പന്ദനങ്ങള്‍
കാലത്തിന്റെ 
കാഴ്ചകള്‍ക്ക്‌
ചിതലരിക്കാനാകില്ല.

സ്വാര്‍ത്ഥക  ജീവിതം
പാര്‍ത്തിരുന്നു 
എന്നറിയാന്‍
ഒരു മനസ്സിലെങ്കിലും 
ഒഴിഞ്ഞ്‌ പോകാത്ത
സ്നേഹമുണ്ടായാല്‍ 
ആ ജീവിതം സ്വാര്‍ത്ഥകം

.

സ്വന്തം.

നാം ഹൃദയത്തോട്‌ 
ചേര്‍ക്കും തോറും നമ്മില്‍ 
നിന്ന് അകലുന്ന പലതില്ലേ..
നമുക്ക്‌ സ്വന്തമെന്ന് തോനുന്നത്‌ നാം 
നാളേക്ക്‌ വെക്കും പോലെ..
ഒാര്‍മ്മകളെ നാം 
മറവിയെന്ന് പേര്‌ 
ചൊല്ലി മനപൂര്‍വ്വം മറക്കുന്നു.

വാസ്തവം.
നടന്ന വഴിയേ 
വീണ്ടും 
കാല്പാടുകളാകുന്ന 
യാഥാര്‍ത്ഥ്യം.


പാതകള്‍.

പാതകള്‍.
ചവിട്ടിയകന്ന പാതകളും.
കണ്ടൊഴിഞ്ഞ മുഖങ്ങളും 
മറവില്‍ പോകാതെ 
സൂക്ഷിക്കുക.
കാലത്തിന്റെ 
ഗതിവേഗത്തില്‍ നാം 
നമ്മെ തിരിച്ചറിയുന്നത്‌ 
ഈ പാതയോരങ്ങളില്‍ 
മാത്രമാകും.

Friday, February 10, 2023

അരുകിലെ ഹൃദയം

അരുകിലെ ഹൃദയം
ഉള്ളിലുള്ള ചിന്തകളിലെക്ക്‌
നാം ചെല്ലുന്നു..
അതില്‍ വര്‍ത്തമാനങ്ങളുടെ
പൊരുള്‍ തിരയുമ്പോള്‍
നമുക്കരുകിലെ മനുഷ്യനെ അറിയുന്നു.
ആ തിരിച്ചറിവില്‍ നമ്മുടെ വാക്കുകള്‍ക്ക്‌
മാറ്റം വരുന്നു..
വാചകങ്ങള്‍ക്കും, വരികള്‍ക്കും
പ്രവൃത്തികള്‍ക്കും മാറ്റം വരുന്നു.
അവിടെ നാം നമ്മെ തിരിച്ചറിയുന്നു..
അരുകിലെ സുഹൃത്തിന്റെ
ഹൃദയം തൊടാനാകുന്നു.

നദി

പ്രാര്‍ത്ഥന
ഒരു പുഴയില്‍ ഒരിക്കലെ
മുങ്ങിനിവരാന്‍ ആകുള്ളൂ,
ജീവിത്തിലും.. 

പ്രാര്‍ത്ഥന
മനസ്സ്‌ പതറുമ്പോള്‍ 
സംസാരത്തേക്കാളും
പ്രാര്‍ത്ഥനയില്‍ 
മനസ്സ് നിറക്കുക.

നടന്നകന്ന മനസ്സ്‌

നടന്നകന്ന മനസ്സ്‌
സ്നേഹം അറിഞ്ഞ 
മനസ്സ്‌ നടന്നകന്നാലും
ഒരിക്കലെങ്കിലും 
തിരിഞ്ഞ്‌ നോക്കും
എന്നത്‌ നിശ്ചയം.

മുറിഞ്ഞ 
നിഴലുകള്‍
മുഖമൊരുക്കാന്‍ 
കണ്ണാടി തിരഞ്ഞ
എനിക്ക്‌ മുന്നില്‍
മുറിഞ്ഞ പോയ 
സൗഹൃദത്തിന്റെ
നിഴലുകള്‍ മാത്രം.
ആ നഷ്ടങ്ങള്‍ 
ചേര്‍ത്ത്‌ വച്ചപ്പോള്‍
അതില്‍ മുഖമോ,
മനസ്സോ ഉണ്ടായി


ചിന്ത.

ചിന്ത.
ചിന്തകള്‍ ഇല്ലാത്ത 
ജീവിതം ശൂന്യമാണ്‌.
ചില ശൂന്യജീവിത്തില്‍ 
ചിന്തമാത്രമേയുണ്ടാകുള്ളൂ

മേഘങ്ങള്‍ 
മേഘങ്ങള്‍ നമ്മെ മേഹിപ്പിക്കുന്നു,
പ്രണയം പോലെ ഭ്രമിപ്പിച്ച്‌ ,
സാന്ത്വനം പേലെ തണല്‍ തന്ന്,
പുഞ്ചിരിപ്പോലെ മഴ പൊഴിച്ച്‌ 
ഒടുക്കം മണല്‍ക്കാട്ടിലെ 
സുഹൃത്തിനെപ്പോലെ വിട്ടക

എന്നോട്‌ തന്നെ ഭയങ്കര അസൂയ

എന്നോട്‌ തന്നെ  ഭയങ്കര അസൂയlt
എനിക്ക്‌ എന്നോട്‌ തന്നെ 
ഭയങ്കര അസൂയമൂത്തൂ..
ചില്ലറ തല്ലിനായി ഞാന്‍ 
ഒരു ഗുണ്ടയെ ഏര്‍പ്പാടാക്കി.
എന്റെ ചലനങ്ങള്‍ ചോര്‍ത്തിയ മനസ്സ്‌
ക്വട്ടേഷന്‍ കൂടുതല്‍ കൊടുത്ത്‌
ആ ഗുണ്ടയെ കൊണ്ടു എന്നെയങ്ങ്‌
കൊന്നുകളഞ്ഞു..
love
ഇന്നലെ രാത്രി.
ഓര്‍മ്മകള്‍ എന്നെ 
വിഴുങ്ങിക്കളഞ്ഞു
ഇന്നലെ രാത്രി.
ഇന്ന് ഉച്ചയൂണിന്‌
എങ്ങും പോയില്ല.
ദഹിക്കാത്ത ചിന്തകളായിരുന്നു-
അധികവും.

പാതകള്‍.

ചവിട്ടിയകന്ന പാതകളും.
കണ്ടൊഴിഞ്ഞ മുഖങ്ങളും
മറവില്‍ പോകാതെ സൂക്ഷിക്കുക.
കാലത്തിന്റെ ഗതിവേഗത്തില്‍ 
നാം നമ്മെ തിരിച്ചറിയുന്നത്‌ 
ഈ പാതയോരങ്ങളില്‍ മാത്രമാകും.

പ്രാര്‍ത്ഥനകള്‍

പ്രാര്‍ത്ഥനകള്‍ മാത്രല്ല 
നന്‍മ അന്യന`വേദന
യുണ്ടാക്കാത്ത കളവും
പുണ്യപ്രവൃത്തിയായി 
മാറിയേക്കാം

Thursday, February 9, 2023

ബാക്കിയവുന്നത്‌

ബാക്കിയവുന്നത്‌
ആഴക്കടല്‍ പോലെയാണ' സ്നേഹം
അറിയുംതോറും വീണ്ടും വീണ്ടും
ആഴം വര്‍ദ്ധിയ്ക്കുന്ന പ്രതിഭാസം.

നമുക്ക്‌ നഷ്ടപ്പെടുന്നത്‌. :
ഒരിക്കല്‍ നമുക്ക്‌ നമ്മെ നഷ്ടപ്പെടും-
എന്നത്‌ നിശ്ചയം.
അന്ന്‌ ബാക്കിയവുന്നത്‌
നല്‍കിയ സ്നേഹത്തിണ്റ്റെ നിലാവും,
കുറിച്ച അക്ഷരങ്ങളുടെ
ആഴവും മാത്രമേയുണ്ടാവുള്ളൂ.

പണത്തിന് മേലെ പറക്കുന്ന സ്നേഹം.

കാലം നമ്മെ കടന്നു 
പൊയ്കൊണ്ടിരിക്കുന്നു,
ഒപ്പം നമ്മളും,
മടങ്ങി വരവില്‍
നമ്മെ കാത്ത്‌ 
ഒന്നു മാത്രമേ ഉണ്ടാകൂ
നാം അറിഞ്ഞ്‌ നല്‍കിയ സ്നേഹം.

കൊടുക്കലിനും വാങ്ങലിനും 
ഇടയില്‍ പെട്ട് നട്ടം തിരിയുന്ന 
അനുഭവമാണ് ജീവിതം.
പണത്തിന് മേലെ പറക്കുന്ന 
ഒന്നാണ് സ്നേഹം.
അതിന് വില നിശ്ചയിക്കാന്‍ 
കഴിയില്ല

ഒരാള്‍ക്ക് നമ്മെ 
ഓര്‍ത്തിരിക്കാന്‍
ഹൃദയമറിഞ്ഞ 
സ്നേഹത്തിന്റെ
ഒരു ചീള് മാത്രം മതി

നഷ്ടപ്പെടുത്തുന്ന തൂവലുകള്‍

കാലത്തിന്റെ പഴക്കം 
നമ്മെ തളര്‍ത്തുമ്പോള്‍
ഓര്‍മ്മകളിലെ നേട്ടം 
മാത്രമേ നമുക്ക്‌ ബാക്കിയുണ്ടാകൂ,
ആ ധന്യതയുടെ സ്വരുകൂട്ടലിനായി
സ്നേഹത്തിന്റെ നിലാവ്‌അരുകിലെ
മനസ്സില്‍ ബാക്കി വച്ചാല്‍ അതാകും
അന്നത്തെ ഏറ്റവും വലിയ സമ്പാദ്യം

ജീവിതത്തിന്റെ 
തൂവലുകളാണ' ഓരോ നിമിഷവും.
നഷ്ടപ്പെടുത്തുന്ന 
സ്പന്ദനങ്ങള്‍ മടക്കി ലഭിക്കില്ല.
ഒടുവില്‍ തൂവലുകള്‍ കൊഴിഞ്ഞ്‌
 തളര്‍ന്നിരിക്കുമ്പോള്‍
നഷ്ടപ്പെടുത്തിയ  നിമിഷങ്ങള്‍  
വേദനയായി പിന്തുടരും.



ഒറ്റപ്പെട്ട മനസ്സ്‌

മനസ്സ്‌ ഒറ്റപ്പെടുമ്പോള്‍ 
നല്ല സുഹൃത്തിന്റെ
ആശ്വാസത്തില്‍ തൊട്ട
 ഒരു വാക്ക്‌ പോലും
ഏെറെ പ്രയോജനം ചെയ്യും.

അവസരം അറിഞ്ഞ്‌ പ്രവര്‍ത്തിക്കുക.
എന്നാല്‍ പ്രവൃത്തില്‍ അവസരം
 ഉപയോഗിക്കാതിരിക്കുക                                                       .                                                          

Sunday, February 5, 2023

പാനപാത്രം

വിശക്കുന്നവന്റെ 
മുന്നിലെ 
അന്നമാണ' 
ദൈവം

നല്‍കുന്നവന്റെ 
പാനപാത്രം
എന്നും 
നിറഞ്ഞിരിയ്കും

ആദ്യ നന്‍മ
 തേടേണ്ടത്‌
നമ്മുടെ ഉള്ളില്‍ 
നിന്നുതന്നെയാണ'..

Saturday, February 4, 2023

മിന്നാത്ത പൊന്നും പ്രണയവും.

മിന്നാത്ത പൊന്ന്
മിന്നാത്ത പൊന്നും പ്രണയവും.
ഇന്നലയവള്‍ 
മടക്കി തന്നു,
പ്രണയവും.
ഉരുകിയ പൊന്ന്
പൂച്ചെടുത്ത്‌ 
കാക്കയ്ക്‌ കൊടുത്തു.
കാക്ക പെണ്ണ്‍ 
നാളെ പുതുചെക്കനുമായി
എന്റെ വീട്ടില്‍ 
വിരുന്ന് വരും.

കണ്ണീര്‍

കടലിന്റെ 
വാസ്തവം.
ആഴവും 
തിരയുമില്ലാത്ത 
ഉപ്പുജലം.

വാസ്തവം.

നടന്ന വഴിയേ 
വീണ്ടും
കാല്പാടുകളാകുന്ന 
യാഥാര്‍ത്ഥ്യം.

വിചാരം

വിചാരം
മനസ്സിന്റെ 
നിഗൂഢതയില്‍
ചെന്നുപതിക്കുന്ന 
ചിന്തയുടെ കനല്‍.

ഓര്‍മ്മകള്‍

ക്ലാവുപിടിക്കാത്ത 
ഓട്ടുരുളിയില്‍ വീഴുന്ന 
കാലത്തിന്റെ 
ജലത്തുള്ളി

പാതകള്‍.

പാതകള്‍.
ചവിട്ടിയകന്ന പാതകളും.
കണ്ടൊഴിഞ്ഞ മുഖങ്ങളും 
മറവില്‍ പോകാതെ 
സൂക്ഷിക്കുക.
കാലത്തിന്റെ 
ഗതിവേഗത്തില്‍ നാം 
നമ്മെ തിരിച്ചറിയുന്നത്‌ 
ഈ പാതയോരങ്ങളില്‍ 
മാത്രമാകും.

Friday, February 3, 2023

സത്യമുള്ള പ്രതിഭാസമാണ്‌ സ്നേഹം

സത്യമുള്ള പ്രതിഭാസമാണ്‌ സ്നേഹം

അറിയുന്തോറും 
ഒത്തിരി
സത്യമുള്ള 
പ്രതിഭാസമാണ്‌ 
സ്നേഹം

സ്നേഹത്തിന്റെ കണക്ക്‌

love calculate
സ്നേഹത്തിന്റെ കണക്ക്‌ 
സൂക്ഷിക്കാതിരിക്കുക.
ഒടുക്കം ശിഷ്ടത്തിന്റെ 
കോളം പരിശോധിച്ചാല്‍
നഷ്ടചിഹ്നങ്ങള്‍ 
മാത്രമേ
ഉണ്ടാകുള്ളൂ

കണ്ണാടി.

കണ്ണാടി.
 കണ്ണാടി.
മുഖമൊരുക്കാന്‍ 
കണ്ണാടി തിരഞ്ഞ എ
നിക്ക്‌ മുന്നില്‍ മുറിഞ്ഞ 
പോയ സൗഹൃദത്തിന്റെ 
നിഴലുകള്‍ മാത്രം. 
ആ നഷ്ടങ്ങള്‍ ചേര്‍ത്ത്‌ 
വച്ചപ്പോള്‍ അതില്‍ മനസ്സോ, 
മുഖമോ ഉണ്ടായിരുന്നില്ല.

Thursday, February 2, 2023

പ്രണയം.

പ്രണയം.
നീ എന്നില്‍ പ്രണയമായത്‌ എപ്പോഴാണ്‌..
നിന്റെ കണ്ണുകള്‍ എന്നെ ഉമ്മവച്ചപ്പോഴോ.
നിന്റെ ശ്വാസം ഞാന്‍ കുടിച്ചപ്പോഴോ..
ഓര്‍ക്കുന്നില്ല ഞാന്‍...
എന്റെ ഹൃദയം  
നിന്റെ പക്കല്‍ ആയിരുന്നല്ല്ലോ...
മടക്കി വാങ്ങാന്‍ ഇന്നലെ മുഴുവന്‍ 
കാത്തിരുന്നു ഞാന്‍...
ഇന്നു നീ വരുമായിരിക്കും

കാലത്തിന്റെ ഫോണ്‍ കോള്‍

കാലത്തിന്റെ ഫോണ്‍ കോള്‍
 ഞാന്‍ അവളുടെ മുറിയില്‍ 
ഫോണ്‍ ബെല്ലായി.
ഫോണിനുള്ളിലെ 
ശബ്ദം എന്നോട്‌ പറഞ്ഞു.
അവള്‍ ഉറക്കത്തിലാണ്‌ 
നിങ്ങള്‍ സ്വപ്നത്തിലേക്ക്‌ വിളിക്കൂ.
കണ്ണുകള്‍ ഇറുകെ അടച്ച്‌,
അവളുടെ മനസ്സിന്റെ തണലിലേക്ക്‌
ഞാനുറങ്ങുവാനാരംഭിച്ചു.

വരികള്‍ക്കിടയിലെ അര്‍തഥവും

വരികള്‍ക്കിടയിലെ അര്‍തഥവും
വാക്കുകള്‍ക്കിടയിലെ 
മൗനവും വരികള്‍ക്കിടയിലെ 
അര്‍തഥവും
വാചാലതയെക്കള്‍ 
വിശാലമാണ്‌.

Thursday, January 22, 2009

പ്രണയം

പറഞ്ഞതും,
ചോദിച്ചതും,
ഒന്നായിരുന്നു.
അവള്‍ എന്നോടും,
ഞന്‍ അവളോടും.
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല
രണ്ടുപേരും.
ഈ ഉത്തരത്തില്‍
ചോദ്യചിഹ്നപ്പെടുമെന്ന്
നമുക്കൊന്ന് പ്രണയിച്ചാലോ?
പ്രണയിച്ചു.
തിരിച്ചറിഞ്ഞു,
പ്രണയം ഒരു വികാരം മാത്രമാണെന്ന്,
എടുത്തണിയുമ്പോള്‍ ചോദ്യം ചെയ്യപ്പെടുകയും
ക്രൂശിക്കപ്പെടുകയും ചെയ്യുന്നത്
പ്രണയമാണെന്ന്.

Monday, January 5, 2009

ആഗോളമാന്ദ്യം പ്രവാസജീവനുകളില്‍


ആഗോളമാന്ദ്യം വല്ലാതെ മുറുകെ പിടിച്ചിരിക്കുന്നത്‌ ശരിയ്ക്കും പ്രവാസ ജീവനുകളെയാണ്‌, അനുവാദം ചോദിക്കാതെ കടന്നു വരുന്ന മരണം പോലെ ഓരോ പുലര്‍ച്ചയിലും ഓഫിസില്‍ എത്തി മേശമേല്‍ കാത്തിരിക്കുന്ന പിരിച്ച്‌ വിടല്‍ നോട്ടിസുമായി പടിയിറങ്ങിയ ഓരോ സഹോദരണ്റ്റെയും മനസ്സിനെ ചുറ്റിപിടിച്ചിരിക്കുന്ന നോവാണിത്‌, തീര്‍ച്ചയായും ഒരു മടങ്ങിപ്പോക്കിണ്റ്റെ പെട്ടി ഒരുക്കലിലാണ്‌ നാം, ഇല്ലാ കാരണങ്ങള്‍ കണ്ടെത്തി പിരിച്ചയക്കുമ്പോള്‍ ആ ഹൃദയത്തില്‍ മൌനജഢമായി പോകുന്ന ഒരു പാട്‌ ഒരു പാട്‌ സ്വപ്നങ്ങളുണ്ട്‌, അത്‌ കടത്തിണ്റ്റെയും, കെട്ടുതാലിയുടെയും,കണ്ണിരിണ്റ്റെയും ഉറവവറ്റാത്ത നേര്‍കാഴ്ചയാണ്‌,പേടിപ്പെടുത്തുന്ന-ദുസ്വപ്നമാണ്‌..നാട്ടിലൊക്കുള്ള മടങ്ങി വരവില്‍ കാത്തിരിക്കുന്ന മനസ്സിണ്റ്റെ കണ്ണും കയ്യും പരതുന്നത്‌ പോക്കറ്റിലെ മണിക്കിലുക്കത്തില്‍ തന്നെയാവും,ജോലി നഷ്ടംവരുന്ന ഒരു പ്രവാസിയുടെ അവസ്ഥ മാറാവ്യാതി പിടിപെട്ട രോഗിയെപ്പോലെയാണ്‌,ഒടുക്കം സ്വാന്തം ഭാര്യയപ്പേ്പാലും സ്വകാര്യത്തില്‍ പരിഭവിക്കും ഇക്കണ്ട കാലം മുഴുവന്‍ നിങ്ങള്‍ പ്രവാ(യാ)സം കുടിച്ചിട്ട്‌ എനിക്ക്‌ എന്തുതന്നു, കത്തിലെ കുറച്ചു വരികളും രണ്ടു കുഞ്ഞുങ്ങളെയുമല്ലാതെ,ശരിയാണ്‌ എന്നില്‍ പ്രവാസത്തില്‍ ബാക്കിയായത്‌ എല്ലിനുമേല്‍ ഏച്ചുകെട്ടിയ ശരീരവും പെട്ടിനിറയെ മരുന്നു കമ്പനിയുമല്ലാതെ മറ്റൊന്നുമില്ലാ എന്ന ചിന്ത വല്ലാതെ വലയ്ക്കുന്ന മനസ്സുകളാണ്‌ ഇവിടെ ,ഇനി ഒരു തിരിച്ചു വരുവിന്‌ ഒരു ഗള്‍ഫില്ലാ എന്നറിവും,മുന്നിലെ ശൂന്യതയും.ചരടറ്റ പട്ടത്തിണ്റ്റെ മനസ്സുപോലെയാണ്‌...എവിടെക്കോ..എങ്ങോട്ടേക്കോ.."

Tuesday, September 16, 2008

നീ എന്നില്‍ പ്രണയമായത്‌

എന്റെ പ്രിയമുള്ളവളെ..
നീ എന്നില്‍ പ്രണയമായത്‌ എപ്പോഴാണ്‌.നിന്റെ കണ്ണുകള്‍ എന്നെ ഉമ്മവച്ചപ്പോഴോ, നിന്റെ ഹൃദയം എന്നോട്‌ ചേര്‍ന്ന്‌ നിന്നപ്പേ്പ്പാഴോ..അതോ നിന്റെ ശ്വാസം ഞാന്‍ കുടിച്ചപ്പോഴോ..അറിയില്ല പ്രിയേ..നിന്റെ മൌനമായ ഈ പ്രണയം എന്നെ വല്ലാതെ കുഴയ്ക്കുന്നു. പിന്നെയെപ്പോഴോ ഞാനറിഞ്ഞു, വാക്കുകള്‍ക്കിടയിലെ മൌനവും വരികള്‍ക്കിടയിലെ അര്‍ത്ഥവും വാചാലതേയെക്കാള്‍ വിശാലമാണെന്നും. നീ സ്നേഹത്തിന്റെ പൂമരത്തണലണെന്നും. നിന്റെ ഓരോ കാല്‍പാടുകളിലും എന്റെ കാത്തിരിപ്പിന്റെ മനസ്സുണ്ടാകും. നിനക്കു വേണ്ടി കുറിക്കാന്‍ കരുതിവച്ച വരികള്‍ എനിക്ക്‌ ജീവിതമായിരുന്നു, നിന്നെ തഴുകാന്‍ കാത്തുവച്ച കരങ്ങള്‍ ഞാന്‍ നെഞ്ചോട്‌ ചേര്‍ത്തുവച്ചു, നിന്റെ ഹൃദയം എന്നോട്‌ ചേര്‍ന്നിരിക്കാന്‍. അകലും തോറും അടുപ്പം കൂടുകയും അടുക്കുതോറും അകലം തോന്നുകയും ചെയ്യുന്നതാണ്‌ പ്രണയമെന്ന്‌ ഞാനറിഞ്ഞത്‌ നീ എന്നില്‍ നിന്നും അടര്‍ന്നപ്പോഴായിരുന്നു. നീയെനിക്ക്‌ സ്നേഹത്തിന്റെ ക്ഷേത്രമായിരുന്നു പ്രിയേ..നിന്റെ നയനമിടിപ്പ്‌ എനിക്ക്‌ കാവ്യങ്ങളായിരുന്നു .നിന്റെ അധരനനവില്‍ ഞാനൊരു ചിത്രപതംഗമായി. നിന്റെ മൊഴികളിലായിരുന്നു എന്റെ മനസ്സ്‌ ചേര്‍ന്നുറങ്ങിയത്‌. പ്രിയമുള്ളവളെ സ്നേഹം അഗ്നിപോലെയാണ്‌.കത്തിപ്പടരും തോറും ചൂട്‌ വര്‍ദ്ധിക്കുന്നു,അതുപോലെ കൊടുമ്പോള്‍ വെറും ചാരവുമാകുന്നു. അത്തരം ശ്മശാനമായ മനസ്സില്‍ നിന്നും ചില ഓര്‍മ്മകള്‍ സ്വപ്നങ്ങളുടെ കടല്‍ത്തിരത്ത്‌ വന്നടിയുമ്പോള്‍ മനസ്സിലേക്ക്‌ വരുന്ന ഓരോ ചിന്തകളും നമുക്കുള്ളില്‍ പൊടി പിടിച്ച്‌ കിടന്ന പ്രണയസ്വപ്നങ്ങളുടെ നേര്‍ചിത്രങ്ങളാകാം. ആ തൂവലുകളെ സ്നേഹം കൊണ്ടും സാന്ത്വനം കൊണ്ടും മൂടണം.നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും ഈ ജീവിതത്തില്‍ ഒരിക്കലും മടക്കി ലഭിക്കില്ല. ഒടുവില്‍, തൂവലുകള്‍ കൊഴിഞ്ഞ്‌ തളര്‍ന്നിരിക്കുമ്പോള്‍ നഷ്ടപ്പെടുത്തിയ നിമിഷങ്ങള്‍ വേദനയായി പിന്തുടരും എന്നത്‌ നിശ്ചയം..നീ കേട്ടിട്ടില്ലേ.. നന്‍മ നിറഞ്ഞ്‌ പുഴപോലെയാകണം മനസ്സെന്ന്‌. ശരിയാണ്‌, ചില പ്രണയങ്ങള്‍ ജലമാളികളായിരിയ്ക്കും, പ്രതീക്ഷകള്‍ കൊണ്ടവര്‍ സോപാനം തീര്‍ക്കും എന്നാല്‍ ചെറു ഓളത്തിനൊപ്പം തകര്‍ന്ന്‌ വീഴുന്നു.
ഈ ഭൂമിയില്‍ പാര്‍ത്തിരുന്നു എന്നറിയാന്‍ ഒരു മനസ്സിലെങ്കിലും ഒഴിഞ്ഞുപോകാത്ത സ്നേഹമുണ്ടാല്‍ ജീവിതം സ്വാര്‍ത്ഥമാകുന്നു. നമ്മള്‍ സ്നേഹത്തിന്റെ നിലാവില്‍ പ്രണയത്തിന്റെ പുതപ്പ്‌ ചൂടി ഒന്നാകുമ്പോള്‍ മറ്റെല്ല്ളാം വെറുക്കപ്പെടുന്നു,അത്തരം പ്രണയ യാഥാര്‍ത്ഥ്യത്തില്‍ ശേഷിപ്പ്‌ നല്ലതാണ്‌.ജീവിതാന്ത്യത്തില്‍ ബാക്കിയാകുന്നത്‌ അതു മാത്രമായിരിക്കും. കാലത്തിന്റെ പഴക്കം നമ്മെ തളര്‍ത്തുമ്പോള്‍ ഓര്‍മ്മകളിലെ ആ സ്നേഹമേ ഉണ്ടാകൂ നമുക്ക്‌ കൂട്ടായിട്ട്‌.

എന്റെ സ്നേഹപ്പെട്ടവളെ, കൊഴിയുവാന്‍ വയ്യെനിക്ക്‌ നിന്റെ ഹൃദയകൂട്ടില്‍ നിന്നും അറിയാതെ അടരുന്ന തൂവലുകളോരോന്നും എന്റെ ജീവില്‍ സ്പന്ദങ്ങള്‍ എന്നറിയുക.കാലത്തിന്റെ വീഥിയില്‍ ഉപേക്ഷിക്കുന്നിടത്ത്‌ സ്നേഹ ഞരമ്പ്‌ മുറിഞ്ഞ്‌ ഞാന്‍ മനസ്സ്‌ നഷ്ടം വന്നൊരു തൂവലായി നിന്റെ ഹൃദയത്തോട്‌ ചേരുമെന്നത്‌ നിത്യസത്യം.

Wednesday, September 3, 2008

ഒരിക്കല്‍ അവള്‍....


ഒരിക്കല്‍ അവള്‍ ചോദിച്ചു
നീ എന്റെതല്ലേ എന്ന്‌.
ഞാനൊന്നും പറഞ്ഞില്ല.
പിന്നെയെപ്പോഴോ ഞാനും ചോദിച്ചു,
നീ എന്റെതല്ലേയെന്ന്‌,
അവളുമൊന്നും പറഞ്ഞില്ല.
ഇതേ ചോദ്യത്താല്‍ മറ്റാരോ
ഞങ്ങളെ ചേര്‍ത്തണച്ചിരിക്കാം
എന്നോ..എപ്പോഴോ....
അവരും ഇതേ ചേദ്യം ആവര്‍ത്തിച്ചിരിക്കാം
അന്ന്,
അവളോ, ഞാനോ...മിണ്ടിയിരിക്കാം.

Thursday, August 28, 2008

സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന മാസം


------ത്യാഗത്തിന്റെയും, വിശുദ്ധിയുടെയും,നന്‍മയുടെയും,സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാസമായ റംസാന്‍ മാഗതമാവുകയാണ്‌. വിശപ്പിന്റെ വിളി എന്തെന്ന്‌ ഉള്ളവനും ഇല്ലാത്തവനെ പോലെ തിരിച്ചറിവാകാന്‍ അല്ലാഹു നിശ്ചയിച്ചുറച്ച പുണ്യമാസം. ഓരോ ദരിദ്രന്റെയും മനസ്സിലേക്കിറങ്ങി അവനെ പ്രയാസങ്ങള്‍ക്കൊപ്പം നില്‍ക്കാനും. ഉള്ള ധനത്തില്‍ ഒരു പങ്ക്‌ ഇല്ലാത്തവന്റെ അന്നത്തിലേക്ക്‌ ധാനം ചെയ്യാന്‍ കൂടി പഠിപ്പിച്ച വിശുദ്ധമാസം. മനസ്സും ശരീരവും ഒരുപോലെ സ്ഫുടം ചെയ്തെടുക്കുന്ന ഈ പുണ്യമാസത്തിന്റെ ഹൃദയത്തിലൂടെ കടന്നു പോകുന്ന ഏതൊരു വിശ്വാസിയുടെയും ഉള്ളം, കാലം തെറിപ്പിച്ച കറയെ വൃതശുദ്ധിയിലൂടെ, പശ്ചാത്താപപ്രാര്‍ത്ഥനയിലൂടെ, സക്കാത്തിലൂടെ, രാത്രി വൃതശുദ്ധിയിലൂടെ, പശ്ചാത്താപപ്രാര്‍ത്ഥനയിലൂടെ, സക്കാത്തിലൂടെ,രാത്രി നമസ്ക്കാരത്തിലൂടെ, ഖുര്‍-ആന്‍ പാരയാണത്തിലൂടെ ശുദ്ധീകാരിക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ച മാസം കൂടിയാകുന്നു റംസാന്‍.
------ഹിറാ ഗുഹയില്‍ ധ്യാനനിമഗ്നനായി ഇരുന്ന മുഹമ്മദിന്‌(സ)മുന്നില്‍ ജിബ്‌-രീല്‍ എന്ന മാലാഖ പ്രത്യക്ഷപ്പെട്ടു. എന്നിട്ട്‌ കല്‍പിച്ചു. " നീ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക..തനിക്ക്‌ വായന വശമില്ലെന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. ഒടുവില്‍ വിശുദ്ധഖുര്‍-ആന്റെ ആ ഭാഗം മാലാഖ ചെല്ലി കേള്‍പ്പിച്ചു. ഖുര്‍-ആന്റെ ആദ്യവെളിപാട്‌. വിജ്ഞാനത്തിണ്റ്റെയും, സംസ്ക്കാരത്തിണ്റ്റെയും, അക്ഷരത്തിന്റെയും, വായനയുടെയും അറിവിന്റെയും മാഹത്മ്യം വെളിപ്പെടു ത്തുന്ന സൂക്തം. മുഹമ്മദ്‌ പ്രവാചകനായി.ഹിറാ ഗുഹയില്‍ നിന്ന്‌ ഹൃദയത്തി ലേക്ക്‌ പകര്‍ന്ന പ്രപഞ്ചത്തിന്റെ വിജ്ഞാനം അറിവിന്റെ വെളിച്ചം പ്രവാച കനിലൂടെ ചക്രവാളത്തോളം മാനുഷ്യക സംസ്ക്കാരത്തോളം വ്യാപിച്ചു.പിന്നിട്‌ തുടര്‍ന്നുള്ള ഇരുപത്തിമൂന്ന്‌ വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ പലപ്പേ്പ്പാഴായി പ്രവാചകന്‌ വെളിപാടുകള്‍ ഉണ്ടായിക്കോണ്ടേയിരുന്നു.ആ ധ്യാനത്തിന്റെ വെളിച്ചമാണ്‌, അറിവാണ്‌, സംസ്ക്കാരമാണ്‌ മാനവകുലത്തിന്റെ മാര്‍ഗദര്‍ശനമായി പിറന്ന പരിശുദ്ധ ഖുര്‍-ആന്‍..വിജ്ഞാനത്തിന്റെ വെളിച്ചം തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്കും.. രാജ്യങ്ങളിലേക്കും,നാടുകളിലേക്കും.. അത്‌ മനസ്സുകളിലേക്കും പ്രാര്‍ത്ഥനകളിലേക്കും കടന്ന്‌ വിശ്വം മുഴുവന്‍ പ്രകാശം പരത്തി വിശ്വാസികളെ പവിത്രീകരിക്കുന്നു. വിശുദ്ധ ഖുര്‍-ആന്റെ അവതരണവം മറ്റനേകം ചരിത്രസംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായാണ്‌ ലോകമുസ്ളീം ജനത റംസാനില്‍ വൃതം അനുഷ്ഠിക്കുന്നത്‌
------ഒരുപാട്‌ നിഷ്ഠകളിലൂടെ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാന്‍ റമളാന്റെ പുണ്യത്തിലൂടെ ആഹ്വാനം ചെയ്യുന്നു. റമളാന്റെ പുണ്യത്തിലൂടെ നാം ആര്‍ജിക്കുന്ന വിശ്വാസം പുതിയ ഒരു ത്യാഗബോധ ത്തിനും. അര്‍പ്പണമനോഭാവ ത്തിനും .സഹജീവികളെ സഹായിക്കാനുംസ്നേഹിക്കാനും.ഈ ഭൌതികജീവിത ത്തിന്റെ വറുതില്‍പ്പെട്ട്‌ ഉഴലുന്ന ഹൃദയങ്ങളോട്‌ കനിവുകാട്ടാനും സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന ഈ പുണ്യമാസത്തിന്റെ അനുഗ്രഹത്താല്‍ കഴിയട്ടെ എന്നു നമുക്ക്‌ ഒന്നായി പ്രാര്‍ത്ഥിക്കാം.