Sunday, January 14, 2024
വിരുന്നു മേശയിലെ നിലവിളി
സര്,
എന്നെ വില്ക്കാന്
ഞാന്‍ അവനെ ഏല്‍പ്പിച്ചു.
കുംഭകോണ ലാഭം നോക്കി,
വിലപേശി..
ന്യായവിലക്ക്
എന്നെയവന് വിദേശത്ത് വിറ്റു.
ഭാഷയറിയാത്തതിനാല്‍
വിദേശ സദ്യായാലയത്തിലെ
കാഴ്ച കോമാളിയായി ഞാന്‍.
അങ്ങനെ പൈതൃക പാരമ്പര്യം
വിദേശവിരുന്നു
മേശയിലെ നിലവിളിയായി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment