Tuesday, May 28, 2024
പ്രവൃത്തികൾ
ചെയ്ത പ്രവൃത്തികൾ
പറയാതെയും.
പറഞ്ഞ പ്രവര്‍ത്തികള്‍
ചെയ്യാനും ശ്രമിക്കുക.
അത്മാവിന്റെ ഞരമ്പ്
അരുകിലെ ഹൃദയ
നോവില്‍ നമ്മുടെ
അത്മാവിന്റെ ഞരമ്പ്
പിടക്കുന്നുവെങ്കില്‍,തീര്‍ച്ചയായും
ആ നോവില്‍
സ്നേഹമുണ്ട്.
കണക്ക് സൂക്ഷിക്കാതിരിക്കുക.
പകര്‍ന്ന സ്നേഹത്തിനും,
നല്‍കിയ ധാനത്തിനും,
കണക്ക് സൂക്ഷിക്കാതിരിക്കുക.
നല്‍കിയ നന്‍മകള്‍
അതേ മുഖത്തില്‍
തിരിച്ച് ലഭിച്ചെന്ന് വരില്ല.
സ്നേഹം, കൊടുക്കലും വാങ്ങലും
ഒരാള്‍ക്ക് നമ്മെ
ഓര്‍ത്തിരിക്കാന്‍
ഹൃദയമറിഞ്ഞ
സ്നേഹത്തിന്റെ
ഒരു ചീള് മാത്രം
മ
തി
പരന്നൊഴുകുന്ന മനസ്സ്
നന്മകള്‍ നിറഞ്ഞ മനസ്സ്
പരന്നൊഴുകുന്ന
പുഴപോലെയാണ്.
അരുകിലെ
മാലിന്യങ്ങളെയും
അത് ശുദ്ധീകരിക്കുന്നു.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)