Wednesday, April 9, 2008

യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്ച.



മനസ്സ്‌ നോവുന്ന ദാനം പുണ്യത്തേക്കാള്‍
നഷ്ടം മാത്രമേ ഉണ്ടാക്കുള്ളൂ.

എന്തും ദൂരത്ത്‌ നിന്ന്‌ വീക്ഷിക്കുമ്പോള്‍ ഭംഗിയാണ്‌.
അരികിലെത്തുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ
മുഖം മൂടി വെളിച്ചത്തിലാകും.

പൊരുത്തമില്ലാത്ത കാര്യങ്ങളില്‍
മനസ്സ്‌ വയ്കാതിരിക്കുക. പൂര്‍ണ്ണ തൃപ്തി
തോന്നുമ്പോള്‍ മാത്രം ചെയ്യുക.

4 comments:

എം.എച്ച്.സഹീര്‍ said...

എന്തും ദൂരത്ത്‌ നിന്ന്‌ വീക്ഷിക്കുമ്പോള്‍ ഭംഗിയാണ്‌.
അരികിലെത്തുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ
മുഖം മൂടി വെളിച്ചത്തിലാകും.

ബഷീർ said...

ഇന്ന് ദാനങ്ങളും സ്പോണ്‍സര്‍ ചെയ്യപ്പെട്ടിരിക്കുന്നു..

ദാനം ചെയ്യുന്ന കൈകള്‍ എന്നും ഉയര്‍ന്ന് തന്നെയിരിക്കട്ടെ..

കരീം മാഷ്‌ said...

ഇഷ്ടമുള്ളതു ദാനം ചെയ്യണമെന്നാണു നിര്‍ദ്ദേശം
(അല്ലാതെ തോന്നിയതു ദാനം ചെയ്യാനല്ല. മറിച്ചു നാം ഇഷ്ടപ്പെടുന്നവ തന്നെ ദാനം ചെയ്യുക)
ഇന്നു ഞാനടക്കം പലരും സ്വയം ഇഷ്ടമില്ലാത്തതെടുത്താണു ദാനം ചെയ്യുന്നത്.
പത്തായത്തില്‍ നെല്ലുകുത്തിയരിയിരിക്കെ സക്കാത്തിനു കടയില്‍ നിന്നു ചാക്കരി വാങ്ങനമെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്

ഗീത said...

ജീവിതത്തിലേക്കു പകര്ത്തേണ്ടവ തന്നെയാണ് ഈ വരികള്‍.