Monday, May 5, 2008

കാലത്തിന്റെ ഞരമ്പ്‌


കാലത്തിന്റെ ഞരമ്പില്‍
ജീവന്റെ ഒച്ചയനക്കം.
തേന്‍ കുതിര്‍ന്ന മാറില്‍,
മധുര നനവ്‌.
ഓര്‍മ്മകളില്‍ എറുമ്പരിക്കുന്നു.
കാഴ്ചയ്ക്കും കാതങ്ങള്‍ക്കും
അകലം കുറിക്കാനാകാതെ
താഴേക്ക്‌ ഊര്‍ന്നു പോയതുള്ളിയ്ക്ക്‌
പിന്നില്‍ കാലത്തിന്റെ ഞരമ്പ്‌.
കാണാവഴികളില്‍ കാത്തിരിപ്പിന്റെ-
സൂഷ്മനോട്ടം.
ജീവന്റെ കാറ്റില്‍,
ക്രമപ്പെടുത്താനാകാത്ത
ഏറ്റങ്ങളില്‍ കുടുങ്ങിയത്‌
ഞാനോ അവളോ.. ??
തിരിച്ചറിയാനാകാതെ
ഒറ്റബിംബമായി
ഞങ്ങള്‍ അങ്ങനെയങ്ങനെ....

6 comments:

എം.എച്ച്.സഹീര്‍ said...

കാലത്തിന്റെ ഞരമ്പില്‍
ജീവന്റെ ഒച്ചയനക്കം.
തേന്‍ കുതിര്‍ന്ന മാറില്‍,
മധുര നനവ്‌.
ഓര്‍മ്മകളില്‍ എറുമ്പരിക്കുന്നു.
കാഴ്ചയ്ക്കും കാതങ്ങള്‍ക്കും
അകലം കുറിക്കാനാകാതെ
താഴേക്ക്‌ ഊര്‍ന്നു പോയതുള്ളിയ്ക്ക്‌
പിന്നില്‍ കാലത്തിന്റെ ഞരമ്പ്‌.

തണല്‍ said...

ഓര്‍മ്മകള്‍ക്ക് അത്രയേറെ മധുരമായിരുന്നോ സഹീര്‍?:)

ഫസല്‍ ബിനാലി.. said...

കാലത്തിന്‍റെ സമാന്തര രേഖകള്‍..
ആശംസകള്‍

Unknown said...

ഓര്‍മ്മക്കള്‍ക്ക് മരണമുണ്ടോ അറിയില്ല എന്നാല്‍
ഒരു കാര്യം ഉറപ്പ്
ഒരോ ഓര്‍മ്മയും എന്നും മനസില്‍ ജിവിക്കുന്ന
അനുഭവങ്ങളാ‍ണ്

ഏറനാടന്‍ said...

സഹീര്‍ ഭായ്, കണ്‍ഗ്രാറ്റ്സ്. വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം താങ്കള്‍ക്ക് കിട്ടിയതില്‍ അതിയായി സന്തോഷിക്കുന്നു. കീപ്പിറ്റ് അപ്!!

Sapna Anu B.George said...

ഒരിക്കലും മരിക്കാത്ത മധുരമുള്ള ഓര്‍മ്മകള്‍...എവിടെയാ മാഷെ???