
ആഗോളമാന്ദ്യം വല്ലാതെ മുറുകെ പിടിച്ചിരിക്കുന്നത് ശരിയ്ക്കും പ്രവാസ ജീവനുകളെയാണ്, അനുവാദം ചോദിക്കാതെ കടന്നു വരുന്ന മരണം പോലെ ഓരോ പുലര്‍ച്ചയിലും ഓഫിസില്‍ എത്തി മേശമേല്‍ കാത്തിരിക്കുന്ന പിരിച്ച് വിടല്‍ നോട്ടിസുമായി പടിയിറങ്ങിയ ഓരോ സഹോദരണ്റ്റെയും മനസ്സിനെ ചുറ്റിപിടിച്ചിരിക്കുന്ന നോവാണിത്, തീര്‍ച്ചയായും ഒരു മടങ്ങിപ്പോക്കിണ്റ്റെ പെട്ടി ഒരുക്കലിലാണ് നാം, ഇല്ലാ കാരണങ്ങള്‍ കണ്ടെത്തി പിരിച്ചയക്കുമ്പോള്‍ ആ ഹൃദയത്തില്‍ മൌനജഢമായി പോകുന്ന ഒരു പാട് ഒരു പാട് സ്വപ്നങ്ങളുണ്ട്, അത് കടത്തിണ്റ്റെയും, കെട്ടുതാലിയുടെയും,കണ്ണിരിണ്റ്റെയും ഉറവവറ്റാത്ത നേര്‍കാഴ്ചയാണ്,പേടിപ്പെടുത്തുന്ന-ദുസ്വപ്നമാണ്..നാട്ടിലൊക്കുള്ള മടങ്ങി വരവില്‍ കാത്തിരിക്കുന്ന മനസ്സിണ്റ്റെ കണ്ണും കയ്യും പരതുന്നത് പോക്കറ്റിലെ മണിക്കിലുക്കത്തില്‍ തന്നെയാവും,ജോലി നഷ്ടംവരുന്ന ഒരു പ്രവാസിയുടെ അവസ്ഥ മാറാവ്യാതി പിടിപെട്ട രോഗിയെപ്പോലെയാണ്,ഒടുക്കം സ്വാന്തം ഭാര്യയപ്പേ്പാലും സ്വകാര്യത്തില്‍ പരിഭവിക്കും ഇക്കണ്ട കാലം മുഴുവന്‍ നിങ്ങള്‍ പ്രവാ(യാ)സം കുടിച്ചിട്ട് എനിക്ക് എന്തുതന്നു, കത്തിലെ കുറച്ചു വരികളും രണ്ടു കുഞ്ഞുങ്ങളെയുമല്ലാതെ,ശരിയാണ് എന്നില്‍ പ്രവാസത്തില്‍ ബാക്കിയായത് എല്ലിനുമേല്‍ ഏച്ചുകെട്ടിയ ശരീരവും പെട്ടിനിറയെ മരുന്നു കമ്പനിയുമല്ലാതെ മറ്റൊന്നുമില്ലാ എന്ന ചിന്ത വല്ലാതെ വലയ്ക്കുന്ന മനസ്സുകളാണ് ഇവിടെ ,ഇനി ഒരു തിരിച്ചു വരുവിന് ഒരു ഗള്‍ഫില്ലാ എന്നറിവും,മുന്നിലെ ശൂന്യതയും.ചരടറ്റ പട്ടത്തിണ്റ്റെ മനസ്സുപോലെയാണ്...എവിടെക്കോ..എങ്ങോട്ടേക്കോ.."